പ്രണയത്തിന് അതിരുകളില്ലെന്നും കണ്ണില്ലെന്നുമെന്ന് ആളുകള്‍ പറയുന്നത് വെറുതെയല്ല.
രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ മരുമകളുമായി പ്രണയത്തിലാവുകയും പിന്നീട് അവളോടൊപ്പം ഒളിച്ചോടുകയും ചെയ്ത വിചിത്രമായ ഒരു സംഭവം നടന്നിരിക്കുകയാണ്. ബൈക്ക് മോഷ്ടിച്ച് പിതാവ് തന്റെ ഭാര്യയുമായി ഒളിച്ചോടിപ്പോയതായാണ് ഒരു മകന്റെ പരാതി. രാജസ്ഥാനിലെ സദര്‍ പൊലീസ് സ്റ്റേഷന് സമീപം സിലോര്‍ ഗ്രാമത്തിലാണ് സംഭവം. പവന്‍ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. തന്റെ ഭാര്യയുമായി ഒളിച്ചോടാന്‍ വേണ്ടി പിതാവ് തന്റെ ബൈക്കും മോഷ്ടിച്ചു എന്നും യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭാര്യ ഒരു പാവമാണെന്നും പിതാവ് അവളെ പറഞ്ഞ് പ്രണയത്തില്‍ വീഴ്ത്തുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള ഒരു മകളുണ്ട്. അച്ഛന്‍ നേരത്തെയും ഇങ്ങനെയുള്ള പ്രവൃത്തികളൊക്കെ ചെയ്തിരുന്നുവെന്നും യുവാവ് പരാതിയില്‍ പറയുന്നു. അതേസമയം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് സദര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.
