കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന പൊട്ടിക്കൽ സംഘം പിടിയിൽ;കൊച്ചിയിൽ പിടിയിലായത് കണ്ണൂർ സ്വദേശികൾ

കൊച്ചി: ദുബായിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം ഒളിച്ചു കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്ന സംഘം പിടിയില്‍.
കണ്ണൂര്‍ ഇരിട്ടി, തില്ലങ്കേരി സ്വദേശികളായ ഷഹീദ് സ്വരലാല്‍, അനീസ്, സുജി, രജില്‍രാജ്, ശ്രീകാന്ത്, സവാദ് എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗുരുവായൂര്‍ സ്വദേശി നിയാസിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണം കവര്‍ച്ച നടത്തിയത്.
തുടര്‍ന്ന് ആലുവയില്‍ നിയാസിനെ ഉപേക്ഷിച്ച്‌ സംഘം കടന്നു. വിദേശത്ത് നിന്ന് സ്വര്‍ണ്ണം ഒളിച്ചു കടത്തിക്കൊണ്ടു വരുന്നവരെ വിമാനത്താവള പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്ന സംഘമാണ് പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page