കാറും ബസ്സും കൂട്ടിയിടിച്ച് യുവതി മരിച്ചു; 22 പേർക്ക് പരിക്ക്; അപകടം കണ്ണപുരത്ത്

കണ്ണൂർ: ചെറുകുന്ന് കണ്ണപുരം പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് അമ്പലത്തിന് സമീപം എളമ്പളി മണപ്പാട്ടില്‍ ബിന്ദു (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് ഇ.എം.പദ്‌മരാജൻ (63), മകള്‍ ഉത്തര (26) എന്നിവർക്ക് പരിക്കേറ്റു . സാരമായി പരിക്കേറ്റ ഉത്തരയെ ചെറുകുന്ന് മിഷൻ ആസ്പത്രിയില്‍നിന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. കാറോടിച്ചിരുന്ന പദ്‌മരാജനെ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന 20-ഓളം പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

ഇവരില്‍ 16 പേരെ ചെറുകുന്നിലെ സ്വകാര്യ ആസ്പത്രിയിലും നാലുപേരെ പാപ്പിനിശ്ശേരി എം.എം. ആസ്പത്രിയിലും പ്രഥമശുശ്രൂഷയ്ക്കായി പ്രവേശിപ്പിച്ചു.ബുധനാഴ്ച  വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

പദ്‌മരാജനും കുടുംബവും പയ്യന്നൂരില്‍ ഡോക്ടറെ കണ്ട് തിരിച്ചുവരികയായിരുന്നു. കണ്ണൂര്‍ ഭാഗത്തുനിന്ന് പഴയങ്ങാടി-പുതിയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്‌. കാര്‍ പൂര്‍ണമായും ബസിന്റെ മുൻഭാഗത്തേക്ക് കയറിയിരുന്നു. നാട്ടുകാരും കണ്ണപുരം പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ബിന്ദുവിൻ്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. റിട്ട. ജല അതോറിറ്റി ജീവനക്കാരനാണ് പദ്‌മനാഭൻ. ബിന്ദുവിൻറെ സ്വന്തം വീട് പുറമേരിയിലാണ്. മകൻ: ആദര്‍ശ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page