വിചിത്ര ഉത്തരവുമായി കാസര്‍കോട് കളക്ടര്‍; 19ന് ഞായറാഴ്ച കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കണം !

കാസര്‍കോട്: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ഇനി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും എല്ലാ നിയോജക മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ നവംബര്‍ 18, 19 തീയതികളില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. അതിനാല്‍ ഞായറാഴ്ച ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കും. സര്‍ക്കാര്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പരിപാടി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ആരോപിച്ചു.
നവകേരള സദസ്സ് പരാജയപ്പെടുമെന്നുറപ്പായതായി മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമായി. ഇത് മറിക്കടക്കാനാണ് സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ച് പരിപാടിക്ക് ആളെ കൂട്ടാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page