സെയിൽസ് ഗേളിനെ സ്ഥാപന ഉടമ മർദ്ദിച്ചതായി പരാതി;പൊലീസ് അന്വേഷണം തുടങ്ങി



കോഴിക്കോട്: കോഴിക്കോട് സെയില്‍സ് ഗേളിനെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ യുവതിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചാണ് മർദ്ദനമെന്നാണ് വിവരം. സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴി പൊലീസ് എടുത്തു. മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page