ബൈക്കിൽ നിന്ന് തെറിച്ചു വീണ വയോധികൻ ടോറസ് ലോറി കയറി മരിച്ചു

കാസർകോട്: ബൈക്കിൽ നിന്നു തെറിച്ചു വീണ വയോധികൻ ടോറസ് കയറി മരിച്ചു. ഹൊസബെട്ടു കടപ്പുറo സ്വദേശി കൊപ്പള ഹൗസിലെ അബ്ദുൽ ഖാദർ (72) ആണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെ ദേശീയ പാത മഞ്ചേശ്വരം കറോഡ മസ്ജിദിനടുത്തായിരുന്നു അപകടം. വീട്ടിൽ നിന്നു മഞ്ചേശ്വരത്തേക്ക് ബൈക്കിൽ പോകവേ പണി നടക്കുന്ന ഓവുചാലിന്റെ സ്ലാബിൽ തട്ടി തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ എത്തിയ ടോറസ് ലോറി ദേഹത്തുകൂടി കയറി. അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം മംഗൽപ്പാടിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഭാര്യ: സുഹറ. മക്കൾ: ഷബീർ, ഖദീജ, നൗഷ , ഫാത്തിമ, റിള.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page