മഞ്ചേശ്വരത്തെ ഗോവന്‍ മദ്യവേട്ട; മദ്യം കൊണ്ടുവരാന്‍ നിര്‍ദേശിച്ച ആളും അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം എക്സസൈസ് ചെക്ക് പോസ്റ്റില്‍ ഗോവന്‍ നിര്‍മ്മിത മദ്യംപിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെരിയ ബസാര്‍ നാലക്കര സ്വദേശി വിനോദ് കുമാറിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2023 ജൂലായ് 9 ന് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് ഗുഡ്സ് കാരിയര്‍ വാഹനത്തില്‍ കടത്തി കൊണ്ടുവന്ന 2484 ലിറ്റര്‍ ഗോവന്‍ മദ്യം പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കര്‍ണ്ണാടക ഹൊന്നോവര്‍ സ്വദേശി രാധാകൃഷ്ണ.എസ്.കമ്മത്ത് (59) എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. മദ്യം കൊണ്ടുവരാന്‍ നിര്‍ദേശിച്ച ആളെയാണ് ഇപ്പോള്‍ എക്സൈസ് ക്രൈംബ്രാഞ്ച് പിടികൂടിയത്. മദ്യം പിടിച്ചെടുത്ത ദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. കേസിന്റെ അന്വേഷണം എക്സൈസ് ക്രൈം ബ്രാഞ്ചിന് നല്‍കിയതോടെയാണ് മദ്യം ആര്‍ക്കുവേണ്ടി കടത്തിയതെന്ന് തെരഞ്ഞത്. എക്സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍എന്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനോദിനെ അറസ്റ്റു ചെയ്തത്. എക്‌സൈസ് ഉദ്യോഗസ്ഥരായ സുഗന്ധ കുമാര്‍, സുധീര്‍, സജീവ് സി.ഇ.ഒ ജിബില്‍ കുമാര്‍, ഡ്രൈവര്‍ രാജേഷ് എന്നിവരും പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page