ബിറ്റ്കോയിന്‍ വിറ്റാല്‍ മണിക്കൂറിനകം മുതലും പലിശയും; വാഗ്ദാനത്തില്‍ വീണ പ്രവാസിയുടെ ഒന്നരകോടി രൂപ പോയി

കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സി മാതൃകയില്‍ ബിറ്റ്കോയിന്‍ പണം നിക്ഷേപിച്ച പ്രവാസിയുടെ ഒന്നരക്കോടി രൂപ നഷ്ടമായി. കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍, ജബിന്‍മന്‍സിലിലെ ഖാലിദി(45)ന്റെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ ഹാസ്ദുര്‍ഗ്ഗ് പൊലീസ് രണ്ട് ആന്ധ്ര സ്വദേശികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി അബുദാബിയില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ഖാലിദിനെ ബിറ്റ്കോയിന്‍ ട്രേഡര്‍ ആണെന്നു പരിചയപ്പെട്ട തെലുങ്കാന, ഹൈദരാബാദ് സിറ്റിയിലെ വരപ്രസാദ്, ആന്ധ്രാപ്രദേശിലെ ഹരിവെങ്കിട്ട എന്നിവരാണ് പണം തട്ടിയതെന്നാണ് പരാതി. ഹരിവെങ്കിട്ടന് ബിറ്റ് കോയിന്‍ വില്‍പ്പന നടത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ മുതലും 10 ശതമാനം ലാഭവും തിരികെ നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു പരാതിയില്‍ പറഞ്ഞു. ബാങ്ക് വഴിയാണ് ഒന്നര കോടി വാങ്ങിയത്. പണമോ, ലാഭമോ പിന്നീട് നല്‍കിയില്ല. കൂടാതെ ഫോണ്‍ സ്വിച്ച്ഡ് ഓഫാക്കി ആള്‍മാറാട്ടവും നടത്തിയെന്നും പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page