ബന്ദിപ്പൂരിൽ വേട്ട സംഘത്തിന് നേരെ വനപാലകരുടെ വെടിവെയ്പ്പ്; മാൻവേട്ടക്ക് എത്തിയ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു

ഗുണ്ടിൽപ്പേട്ട: കർണാടകയിലെ ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ വേട്ട സംഘത്തിനുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ഭീമനബിഡു സ്വദേശി മനു(27)വാണ് കൊല്ലപ്പെട്ടത്. പത്തോളംവരുന്ന സംഘത്തിനുനേരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. ഞായറാഴ്ച രാവിലെ കടുവസങ്കേതത്തിലെ മധൂര്‍ റേഞ്ചിലാണ് സംഭവം.അര്‍ധരാത്രിയില്‍ വനത്തില്‍നിന്ന് വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് വനപാലകർ പരിശോധന നടത്തുന്നതിനിടെ വേട്ടക്കാര്‍ വെടിയുതിര്‍ത്തപ്പോള്‍ വനപാലകര്‍ തിരിച്ചുനടത്തിയ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന്  ബന്ദിപ്പുര്‍ കടുവസങ്കേതം ഡയറക്ടര്‍ രമേഷ് കുമാര്‍ പറഞ്ഞു. മാനിനെ വേട്ടയാടാനാണ് സംഘം എത്തിയത്. ഒരാൾക്ക് വെടിയേറ്റതിന് പിന്നാലെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഹൊംഗള്ളിയിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവരാണ് സംഘമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്തുനിന്ന് തോക്കും മാനിന്റെ ശരീരഭാഗങ്ങളും കണ്ടെത്തി. സംഘാംഗങ്ങളെ കുറിച്ച്  അന്വേഷിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page