പ്രണയിച്ച് വിവാഹം കഴിച്ച യുവതി കിണറ്റില്‍ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

മംഗളൂരു: യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മംഗളൂരു ബെലാലു കെഞ്ചനോട്ട് സ്വദേശിനി ശശികല മരിച്ച കേസിലാണ് ഭര്‍ത്താവ് സുധാകര്‍ നായിക്കിനെ ധര്‍മ്മസ്ഥല പൊലീസ് അറസ്റ്റുചെയ്തത്. അടുത്ത ബന്ധുക്കളായ ഇരുവരും ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ സുധാകരും ശശികലയും ഒരു ഫാം ഹൗസിലാണ് വിവാഹ ശേഷം താമസിച്ചിരുന്നത്. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകളുമുണ്ട്. ഈ മാസം മൂന്നിനാണ് ശശികലയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം മകള്‍ മുത്തശിയുടെ വീട്ടിലാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ റബ്ബര്‍ ടാപ്പിങ്ങിന് പോയ സുധാകര്‍ രാവിലെ 9 മണിയോടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭാര്യയെ അന്വേഷിച്ചപ്പോള്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് സംഘത്തോടൊപ്പം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആത്മഹത്യയായിരിക്കാമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കിണറ്റിലേക്ക് വലിച്ചിഴച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അവിഹിത ബന്ധത്തെ ചൊല്ലി കലഹം മരിച്ചതിന് തലേദിവസം നടന്നിരുന്നു. തര്‍ക്കം മൂത്തതോടെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ബോധരഹിതയായി നിലത്തുവീണു. മരിച്ചെന്നു കരുതി ഭാര്യയെ കിണറ്റിലെറിയുകയായിരുന്നുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കി.
അറസ്റ്റുചെയ്ത സുധാകറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page