കർണാടക ഖനി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കുത്തേറ്റ് മരിച്ച നിലയിൽ; ഊർജ്ജസ്വലയായ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിന് പിന്നിൽ ക്വാറി- ഖനി മാഫിയയെന്ന് സംശയം

ബംഗളൂരു: കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൈന്‍ ആന്‍ഡ് ജിയോളജി ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതിമ(37) ആണ് ശനിയാഴ്ച്ച രാത്രിയില്‍ കൊല്ലപ്പെട്ടത്.ദൊഡ്ഡകല്ല്സാന്ദ്രയിലെ കുവെംപുനഗറിലെ ഗോകുൽ  അപ്പാർട്ടുമെന്റിൽ തനിച്ച് ആണ് ഇവർ താമസിച്ചിരുന്നത്.രാത്രി എട്ട് മണിയോടെ ഡ്രൈവറാണ് പ്രതിമയെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. മകനും ഭര്‍ത്താവും തീര്‍ഥഹള്ളിയിലാണ് താമസം.രാത്രി എട്ടരയോടെയാണ് പ്രതിമ കൊല്ലപ്പെട്ടതെന്നാണ് വിവരം.ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്. ഇദ്ദേഹം തന്നെയാണ് വിവരം പൊലിസിനെ അറിയിച്ചത്.സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നും പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലിസ് അറിയിച്ചു.നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറി മാഫിയകൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥയായിരുന്നു ഇവർ. അതു കൊണ്ട് തന്നെ ക്വാറി മാഫിയകൾക്ക് മരണത്തിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page