പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ; പ്രതികൾക്ക് എതിരെ പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരവും കേസ്

തൃശ്ശൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്ബില്‍ സ്‌റ്റെഫിന്‍ (25), പുതുക്കാട് സ്വദേശി കൊളങ്ങാടന്‍ സില്‍ജോ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്‌റ്റെഫിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ കേസില്‍ വിശദ അന്വേഷണം നടത്തിയാണ് ഇരുവരുടെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റില്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കൊണ്ടുപോയി രാത്രി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച്‌ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page