നിക്ഷേപ തട്ടിപ്പ്; ചെമ്മണ്ണൂർ നിധി ആൻഡ് കുറീസ് ഉടമ അറസ്റ്റിൽ

തൃശ്ശൂർ: അമിത പലിശ വാഗ്ദാനം നല്‍കി നിക്ഷേപമായും കുറികളായും കോടിക്കണക്കിന് രൂപ തട്ടി മുങ്ങിയ നിധി കമ്പനി ഉടമ അറസ്റ്റില്‍.
തൃശൂര്‍ എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ചെമ്മണൂര്‍ നിധി ആൻഡ് ചെമ്മണൂര്‍ കുറീസ് സ്ഥാപനയുടമയും ഗുരുവായൂര്‍ പേരകം സ്വദേശിയുമായ അഡ്വ. ജെയ്സണ്‍ ചെമ്മണൂരിനെയാണ് ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും തൃശൂര്‍ സിറ്റി ജില്ല സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിയമാനുസൃതമായ അനുമതിയില്ലാതെ നിക്ഷേപങ്ങള്‍ കൈപറ്റി തിരിച്ചുനല്‍കാതെ വിശ്വാസവഞ്ചന കാണിച്ചതിന് 56 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരികയാണ്.
ജെയ്സണ്‍ ഒരു വര്‍ഷമായി ഒളിവില്‍ താമസിക്കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ്, ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

You cannot copy content of this page