കണ്ണൂർ ചെറുപുഴയിൽ യുവതിക്ക് കുത്തേറ്റു.മേരിമാതാ ഡ്രൈവിങ് സ്കൂൾ ജീവനക്കാരി ചെറുപുഴ അങ്കണവാടി റോഡിലെ സി.കെ സിന്ധുവിനാണ് പരുക്കേറ്റത്. തലയ്ക്കും പുറത്തും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ഡ്രൈവിങ്ങ് സ്കൂൾ ഓഫിസിൽ കയറി യുവതിയെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ രാജൻ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ സമൂഹ മാധ്യമങ്ങൾ വഴി മുൻ പരിചയമുണ്ടെന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ ഇയാളെ പരിചയമില്ലെന്നാണ് യുവതി വ്യക്തമാക്കുന്നത്.കേസിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു
.