ഷവർമ വീണ്ടും വില്ലൻ ആകുന്നു, ഭക്ഷ്യവിഷബാധയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാ(24)ണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് രാഹുലിനെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായി. രണ്ട് തവണ ഹൃദയാഘാതവുമുണ്ടായി. ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ ‘ലെ ഹയാത്ത് ‘ ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണവും തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page