മദ്യലഹരിയിലെത്തി ശല്യം ചെയ്ത മകനെ അമ്മ വെട്ടി കൊലപ്പെടുത്തി;73 കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം:മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്.സംഭവത്തില്‍ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബര്‍ 20-നായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തി ശല്യം ചെയ്തതിനെ തുടർന്ന്  സാവിത്രി അമ്മ മകനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനുദേവൻ തിങ്കളാഴ്ച മരിച്ചത്.അനുദേവനെ കയ്യാലയിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മാതാവും ബന്ധുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന അനുദേവൻ മാതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page