16 കാരി താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തി ആദ്യ പീഡനം, പിന്നീട് ഭീഷണിപ്പെടുത്തി രണ്ടുവർഷത്തോളം പീഡിപ്പിച്ചു, മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കാസര്‍കോട്: പതിനാലുകാരിയെ രണ്ടുവര്‍ഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടി സ്വദേശി സി. അബ്ദുള്‍ റാഷിദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. പടന്ന പഞ്ചായത്തിലെ എടച്ചാക്കൈയില്‍ മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി രാത്രിയില്‍ വീട്ടിലെത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നിലവില്‍ മദ്രസ അധ്യാപനം മതിയാക്കി തൃക്കരിപ്പൂരിലെ ലൈറ്റ് സൗണ്ട് സ്ഥാപനത്തിലാണ് ഇയാള്‍ ജോലിയെടുക്കുന്നത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page