സിസിടി.വി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; മോഷണ മുതല്‍ തിരിച്ചേല്‍പ്പിച്ച് മാപ്പുപറഞ്ഞ് കള്ളന്‍

കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോഷ്ടാവ് ഫോണ്‍ തിരിച്ചേല്‍പ്പിച്ച് മാപ്പുപറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ നഗരത്തിലെ ഗാലക്‌സി ബേക്കറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ഉടമ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ആളിന്റെ മുഖം വ്യക്തമാകുന്ന ദൃശ്യമായിരുന്നു വാട്‌സാപുകളില്‍ പ്രചരിച്ചത്. ദൃശ്യം തന്റെ മൊബൈലിലും എത്തിയതോടെ സംഗതി പന്തിയല്ലന്ന് കണ്ട് കള്ളന്‍ വീണ്ടും കടയിലെത്തുകയായിരുന്നു. കടയില്‍ ആള്‍ക്കാര്‍ പോയ ശേഷം മോഷ്ടാവ് ഫോണ്‍ തിരികെ നല്‍കി കടയുടമയോട് മാപ്പ് ചോദിച്ചു. ഫോണ്‍ തിരിച്ചേല്‍പിച്ചതിനാല്‍ ഉടമ പൊലീസിലും പരാതി നല്‍കിയില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page