വീട്ടില്‍ നിന്ന് ഇറങ്ങിപോയില്ല; വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി യുവാവിന്റെ പ്രതികാരം

കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. എറണാകുളം നോര്‍ത്ത് പറവൂര്‍ വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരന്റെ മകന്‍ രമേശ് ഇടിച്ചു നിരത്തിയത്. ലീലയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുന്നത് കാണുന്നത്.
ഇയാള്‍ ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് ലീല പറയുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെയാണ് വീട് ഇടിച്ചുനിരത്തിയത്. രമേശ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ലീലയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page