ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയം, ക്രൂ മൊഡ്യൂള്‍ കൃത്യമായി കടലില്‍ ഇറക്കി

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ 10 മണിയോടെയാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു.
ലോഞ്ചിന് അഞ്ചു സെക്കന്റ് മുന്‍പ് കൗണ്ട്‌ഡൌണ്‍ നിര്‍ത്തിവച്ച ഗഗനയാന്‍ പരീക്ഷണ വിക്ഷേപണം വൈകിയെങ്കിലും സാധ്യമാക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിന്റെ തുടര്‍ന്നാണ് വിക്ഷേപണം വൈകിയത്. രാവിലെ 10 മണിയോടെ ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നും വേര്‍പെട്ടു.
ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് മുന്നോടിയായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ് ഇന്ന് നടന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഇസ്രൊ ഉപയോഗിച്ചത്. രാവിലെ രണ്ടു തവണ നീട്ടി വെച്ച പരീക്ഷണം പത്ത് മണിയോടെയാണ് നടന്നത്. ആദ്യം മോശം കാലാവസ്ഥയെ തുടര്‍ന്നും പിന്നീട് സാങ്കേതിക പ്രശ്‌നം കാരണവുമാണ് പരീക്ഷണം നീട്ടിവെച്ചത്. ഇന്ത്യയുടെ ഗഗന്‍യാന്‍ വിക്ഷേപണം 2025ല്‍ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) തിങ്കളാഴ്ച അറിയിച്ചിരുന്നു. 2035ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. 2040ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുക എന്നിവയുള്‍പ്പെടെയുള്ളവ ലക്ഷ്യം വയ്ക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page