കൊച്ചി: മഞ്ഞുമ്മലിൽ ഇരുചക്ര വാഹനം പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിൻ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. രാത്രിയിൽ വഴി തെറ്റി പുഴയിൽ വീണതാകാം എന്നാണ് പോലീസ് നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.വാഹനത്തിൽ ഒരാളെ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കെൽവിന്റെ മൃതദേഹം പുലർച്ചെയോടെ കണ്ടെത്തുകയും ചെയ്തു. എന്നാൽ കെൽവിനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നുവെന്ന് പിന്നീടാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്.അടുത്തിടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് രണ്ട് യുവ ഡോക്ടർമാർ മരിച്ചിരുന്നു
