കാസര്‍കോട്: വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട്, പുതിയവളപ്പ് കടപ്പുറത്തെ ശ്രേയസിലെ ശശി (60)യാണ് മരിച്ചത്. ഇന്നലെ (വ്യാഴം) ഉച്ചക്ക് വിശ്രമിക്കാനായി കിടന്നതായിരുന്നു. മൂന്നു മണിക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: മുല്ലം. മക്കള്‍: മുകേഷ്, സരിത. മരുമക്കള്‍: പൂജ, മണി. സഹോദരങ്ങള്‍: രാജന്‍, രാഘവന്‍, ചന്ദ്രന്‍, ശ്രീമതി, ശൈല, കാഞ്ചന, പ്രതീജ, പരേതനായ ബാലസത്യകാര്‍.







