കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിന് സമീപത്തെ ബദരിയ മസ്ജിദില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. മസ്ജിദ് പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് ഹൊസ്ദുര്‍ഗ് പൊലീസ് പുറത്തുവിട്ടത്. ചിത്രത്തില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലോ ഉടന്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.







