ജ്യേഷ്ഠ സഹോദരനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന സഹോദരിയെ കുട കൊണ്ട് ആക്രമിച്ചു; ബാപ്പയ്‌ക്കെതിരെ ജെ.ജെ ആക്ട് പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ജ്യേഷ്ഠ സഹോദരനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരിയെ കുട കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. 17കാരിയായ മകള്‍ നല്‍കിയ പരാതിയില്‍ ബാപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം ജെജെആക്ട് (ജു വനൈല്‍ ജസ്റ്റിസ് ആക്ട്) പ്രകാരമാണ് കേസ്.
ഇന്നലെ (വ്യാഴം) ഉച്ചക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. സഹോദരനെ പിതാവ് അടിക്കുകയും ചവിട്ടുന്നതും കണ്ട് തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തടയാൻ ശ്രമിച്ചപ്പോൾ പിതാവ് കൈയില്‍ ഉണ്ടായിരുന്ന കുട കൊണ്ട് പരാതിക്കാരിയുടെ ഇടത് കാല്‍പാദത്തില്‍ അടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page