മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ കവര്‍ന്നു

കണ്ണൂര്‍: പരിയാരത്ത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഡോക്ടറും ഭാര്യയും വ്യാഴാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് കവര്‍ച്ച വീട്ടില്‍ നടന്നിരിക്കുന്നത്. ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായതിനാല്‍ മോഷ്ടാക്കള്‍ എത്തിയത് അറിഞ്ഞില്ല. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് മുത്തശ്ശിയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കണ്ടത്. ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്ന നിലയിലായിരുന്നു. വീട്ടിലെ രണ്ട് മുറികളില്‍ സംഘം കയറി പരിശോധന നടത്തിയിരുന്നു. ഒരു മാസം മുന്‍പും പ്രദേശത്ത് വീട്ടില്‍ മോഷണം നടന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page