കോഴിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആളുടെ വീടിന് നേരെ; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്:  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയുടെ വീടിന് നേരെ ബോംബേറ്.വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ വീടിന്‍റെ ചില്ലുകൾ തകർന്നു.രാവിലെയാണ് വീടിന് നേരെ ബോംബേറുണ്ടായത്.കഴിഞ്ഞ ദിവസമാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തത്.വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം മിഠായി വാങ്ങാൻ 10 രൂപ നൽകുകയും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.പീഡന സമയം ഇയാളുടെ ഭാര്യയും മറ്റുള്ളവരും പുറത്ത് പോയിരുന്നു. വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളോട് പറയുകയായിരുന്നു.തുടർന്ന് പൊലീസ് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു.വീട് ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page