ഓണ്‍ലൈനില്‍ പുതപ്പു വാങ്ങിയ എം.എല്‍.എക്കും പണികിട്ടി; ലഭിച്ചത് ഗുണനിലവാരമില്ലാത്ത പുതപ്പ്; എന്‍.എ നെല്ലിക്കുന്നിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പിന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും ഇരയായി. 1200 രൂപയുടെ പുതപ്പിനു എം.എല്‍.എ ഓണ്‍ലൈനില്‍ ബുക്കു ചെയ്തിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം പുതപ്പു വീട്ടിലെത്തിച്ചിരുന്നു. പാര്‍സല്‍ തുറന്നു പരിശോധിച്ചപ്പോഴാണ് തീരെ ഗുണനിലവാരമില്ലാത്ത പുതപ്പാണ് ലഭിച്ചതെന്നു എം.എല്‍.എയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന പല സാധനങ്ങള്‍ക്കും ഗുണനിലവാരം ഇല്ലെന്നു നേരത്തെ പരാതിയുണ്ട്. പലരും ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകാന്‍ കാരണമെന്നും പറയപ്പെടുന്നു. എം.എല്‍.എ തന്നെ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതോടെ സംഭവം ചര്‍ച്ചയായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page