എത്ര ശ്രമിച്ചിട്ടും പെണ്ണുകെട്ടാനാകുന്നില്ല; പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

ഇടുക്കി: അടിമാലി ടൗണില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാള്‍ക്ക് എന്ന് പല സുഹൃത്തുക്കളോടും ഇയാള്‍ വിഷമം പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലി സെന്‍ട്രല്‍ ജംഗ്ഷനില്‍ വെച്ച് പെട്രോള്‍ സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം. ഓടി കൂടിയ നാട്ടുകാര്‍ ചാക്ക് നനച്ചും മണല്‍വാരിയെറിഞ്ഞും തീ അണയ്ക്കാന്‍ ശ്രമം നടത്തി.
90 ശതമാനം പൊള്ളലേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും തൊലി മുഴുവന്‍ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റിരുന്നു. അടിമാലിയിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്. മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page