മലദ്വാരത്തില്‍ സ്വര്‍ണ്ണക്കടത്ത്; 3.75 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളടക്കം മൂന്നു പേര്‍ പിടിയില്‍

മംഗളൂരു/കണ്ണൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ 3.75 കിലോ സ്വര്‍ണം ഡി.ആര്‍.ഐ, എയര്‍ കസ്റ്റംസ് ചേര്‍ന്ന് പിടികൂടി. കാസര്‍കോട് സ്വദേശികളടക്കം മൂന്നു പേരാണ് വിമാനത്താവളങ്ങളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1.156 കിലോ ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്, ചെങ്കളയിലെ മുഹമ്മദ് മുസ്തഫ അബ്ദുള്ളയെ മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസ് ആണ് പിടികൂടിയത്. തിങ്കളാഴ്ച അബുദാബിയില്‍ നിന്നും എത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ മലദ്വാരത്തിനകത്തു മുട്ടയുടെ രൂപത്തിലാക്കിയ നാലു സ്വര്‍ണ ഗുളികകള്‍ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവെങ്കിലും സ്വര്‍ണം കൊടുത്തയച്ചയാളെ കുറിച്ചുള്ള വിവരം ലഭിച്ചില്ല. പിടിയിലായ സ്വര്‍ണ്ണത്തിനു 61,60,050 രൂപ വിലമതിക്കുമെന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. മുഹമ്മദ് മുസ്തഫ അബ്ദുള്ള കാരിയര്‍ ആണെന്നാണ് അധികൃതരുടെ സംശയം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനായ കാസര്‍കോട്ടെ അബ്ദുള്‍ നിഷാറില്‍ നിന്ന് 1080 ഗ്രാം സ്വര്‍ണവും പിടികൂടി. മലദ്വാരത്തിലാണ് ഇയാളും സ്വര്‍ണം ഒളിപ്പിച്ചുകടത്തിയത്. പിടിയിലായ സ്വര്‍ണത്തിന് 6339600 രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടേ കണ്ണൂരില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ 739 ഗ്രാം സ്വര്‍ണവുമായി വടകര സ്വദേശി മുഹമ്മദ് പോക്കറും പിടിയിലായി. മംഗളൂരുവില്‍ എയര്‍ കസ്റ്റംസും കണ്ണൂരില്‍ ഡി.ആര്‍.ഐയുമായാണ് സ്വര്‍ണ വേട്ടയ്ക്ക് രംഗത്തുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page