കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യപ്പള്ളി വീട്ടില്‍ അമ്മിണി മാത്യവാണ് മരിച്ചത്.ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ മകള്‍ ബ്ലെസി ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം . അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.
രോഗ ബാധിതയായ അമ്മിണിയെ ചികിത്സയ്ക്ക് വേണ്ടി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മകനാണ് വാഹനം ഓടിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം
