പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറി; ഡിവൈഎസ്പി മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികള്‍

പത്തനംതിട്ട: പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറി. മൈലപ്രയില്‍ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഞായാറാഴ്ച രാത്രിയായിരുന്നു മൈലപ്രയില്‍ പൊലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേതായിരുന്നു വാഹനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരുക്കേറ്റിരുന്നു. പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്.
അപകടമുണ്ടാക്കിയ വാഹനം അപ്പോള്‍ തന്നെ പൊലിസ് സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. അമിത വേഗതയിലായിരുന്നു പൊലീസ് വാഹനമെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page