വെള്ളമെന്നു കരുതി ബാറ്ററി വെള്ളം മദ്യത്തില്‍ മിക്‌സ് ചെയ്തു കഴിച്ചു; 62 കാരന് ദാരുണാന്ത്യം

ഇടുക്കി: വെള്ളമെന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ എന്ന 62 കാരനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ജോലി സ്ഥലത്ത് വച്ച് ഒറ്റയ്ക്ക് മദ്യപിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കുപ്പിയില്‍ വെള്ളമെന്നു കരുതി മദ്യത്തില്‍ മിക്‌സ് ചെയ്യുകയായിരുന്നു. അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വിദേശ മദ്യം കഴിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുപ്പി മാറിപ്പോയതിനേ തുടര്‍ന്ന് ബാറ്ററി വെള്ളം മിക്‌സ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജോലി ആവശ്യത്തിനായാണ് അടുത്തിടേ ഇയാള്‍ ഇടുക്കിയിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ളവർ ഒരു ദിവസം നിയമത്തിന്റെ പിടിയിൽപ്പെടും : കെ നീലകണ്ഠൻ എം എൽ എ, ഉസ്താദ് വഫാത്ത് ദിനത്തിൽ പ്രതിരോധനിര തീർത്ത് എസ്.കെ.എസ്.എസ്.എഫ്
Scroll to top

You cannot copy content of this page