ഓണാഘോഷ പരിപാടിക്കിടേ കുടിച്ചു പൂസായി; തിരക്കിനിടെ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 60 കാരനെ സംഘാടകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

തിരുവല്ല: തിരുവല്ലയിലെ പരുമലയില്‍ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 60 കാരനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടില്‍ വീട്ടില്‍ പി.കെ സാബു ആണ് അറസ്റ്റിലായത്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഓണദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്ക് ഇടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ചേര്‍ന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. അനധികൃത മദ്യക്കച്ചവടം ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page