കേരളത്തിന് ഓണ സമ്മാനം; രണ്ടാമത് വന്ദേ ഭാരത് അനുവദിച്ച് റെയിൽവേ; വരുന്നത് പുതിയ ഡിസൈനിലുള്ള ട്രയിൻ


പാലക്കാട്: കേരളത്തിന്  ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് അനുവദിച്ചു.  ആദ്യമുണ്ടായിരുന്ന വെള്ളക്ക് പകരം  പുതിയ ഡിസൈനോട്  കൂടിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് ദക്ഷിണ റെയിൽവേയ്ക്ക് കൈമാറും. പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിരിക്കുന്നത്. പാലക്കാട് നിന്ന്  മംഗലാപുരത്തേക്കാണ് ട്രയിൻ  കൊണ്ടുപോകുക. മംഗലാപുരത്തുനിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടുകളിൽ ഒന്നാണ് പരിഗണിക്കുന്നത്. ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക. കണക്കുകളനുസരിച്ച് കാസർകോട് – തിരുവനന്തപുരം  വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ്.   വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിരുന്നു. രണ്ടാമത്തെ ട്രെയിൻ തിരുവനന്തപുരം കാസർകോട് വന്ദേഭാരതിന്റെ എതിർദിശയിലായിരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് മുൻപ്  പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസർകോട് ട്രയിനിന്  അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽ നിന്നാകും തുടങ്ങുക. എന്നായിരിക്കും സർവ്വീസ് തുടങ്ങുകയെന്ന് റെയിൽവ്വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page