പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍; ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം:  കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ തിരുത്തി മന്ത്രി സജി ചെറിയാന്‍. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തവെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം  തെറ്റായി ലഭിച്ച വിവരം മൂലം സംഭവിച്ചതാണെന്നും തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും, മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും കാണിക്കുന്ന സ്നേഹത്തെയും ബഹുമാനത്തെയും പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു-മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page