Wednesday, April 24, 2024
Latest:

സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടി അടക്കം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ ബീഹാർ സ്വദേശികൾ പിടിയിൽ;കൊണ്ട് വന്നത് 13 , 17 വയസ്സുള്ള കുട്ടികളെ

കൊച്ചി: പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുമായി കൊച്ചിയിലെത്തിയ ബീഹാർ സ്വദേശികൾ കസ്റ്റഡിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം പുറയാറിലെ  സ്വകാര്യ വ്യക്തിയുടെ ടെന്‍റിലാണ് കുട്ടികളെ എത്തിച്ചത്.13 വയസ്സുള്ള സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയും മറ്റൊരു പതിനേഴുകാരിയെയുമാണ് ബീഹാർ സ്വദേശികൾ കൊണ്ടുവന്നത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ.കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ്  പെൺകുട്ടികളുമായി യുവാക്കളെ കണ്ടത്. പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ  കൊലപാതകത്തിന് ശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page