ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് കത്തി അപകടം;ഒഴിവായത് വൻ  ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടികൊണ്ടിരുന്ന കെ.എസ്.ആ‌ർ.ടി.സി ബസ്സ് കത്തി അപകടം. യാത്രികരെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ആറ്റിങ്ങൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സ് ചെമ്പകമംഗലത്ത് എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആവുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും വാഹനം പരിശോധിക്കുന്നതിനിടെ തീ പടരുന്നത് കണ്ട നാട്ടുകാർ മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് ബസ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. യാത്രികരെ മറ്റ് ബസ്സുകളിലേക്ക് മാറ്റി. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും  ബസ്സ് കത്തി നശിച്ചു അപകട കാരണം വ്യക്തമല്ല.കെ.എസ്.ആർ.ടി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page