വെള്ളരിക്കുണ്ട്: മാലോത്ത് എക്സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 300 ലിറ്റര്‍ വാഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. മാലോം പാമത്തട്ട് സ്വദേശി വി മധു, അത്തിയടുക്കം സ്വദേശി രവി പാട്ടത്തില്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എക്സൈസ് ഹൊസ്ദുര്‍ഗ് സര്‍ക്കിളും ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസും സംയുക്തമായി മാലോം പഞ്ചാബില്‍ പരിശോധനയ്ക്കെത്തുകയായിരുന്നു. മാലോത്തെ വീടിന് സമീപത്തെ ഷെഡില്‍ 100 ഉം, 200 ഉം ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാരലുകളില്‍ സൂക്ഷിച്ച വാഷ് കണ്ടെത്തി. വാറ്റാന്‍ പാകപ്പെടുത്തിയ വാഷാണ് പിടികൂടിയത്. ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ വിവി പ്രസന്നകുമാറും സംഘവും ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. തൊണ്ടി മുതലുകള്‍ കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രിവന്റ്റീവ് ഓഫീസര്‍ മനീഷ് കുമാര്‍, എംപി.ഒ മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്‍കെ അരുണ്‍, ശ്യാംജിത്ത്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഡ്രൈവര്‍ മൈക്കിള്‍ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിധിന്ചന്ദ്രന്, എം എന്‍ നന്ദകുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







