കാഞ്ഞങ്ങാട്: നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിയില്‍സയില്‍ കഴിയുന്നത്. സ്‌കൂളിലെ 11 കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും എട്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് കുട്ടികളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇവരുടെ രക്തം പരിശോധനക്കായി അയച്ചിരിക്കുകയാണ്. പനിയാണ് പലര്‍ക്കും ആദ്യമുണ്ടായത്. ചുമ കാരണം രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം അസുഖമെന്തെന്ന് വ്യക്തമായിട്ടില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു.