ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

നീലേശ്വരം: കാസർകോട് നീലേശ്വരം മൂന്നാം കുറ്റിയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടപ്പൊയിൽ കോളനിയിലെ സൂരജ് (22) ആണ് മരിച്ചത്.  വൈകിട്ട്  5.30 യോടെയാണ് അപകടമുണ്ടായത്.അമിത വേഗതയിൽ എത്തിയ ടിപ്പർലോറി സൂരജ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാർ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരത്ത് ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന സൂരജ് സി.പി.ഐ. നീലേശ്വരം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. വി.സുരേശന്റെയും സവിതയുടെയും മകനാണ്.സഹോദരങ്ങൾ: സുധീഷ് , സുകന്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page