കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: കാസര്‍കോട്ടുകാരനായ കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഏഷ്യന്‍ കരാത്തെ ഫെഡറേഷന്‍ ജഡ്ജായി ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി ഷാജു മാധവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 20 മുതല്‍ 23 വരെ മലഷ്യയിലെ മലാകയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരീക്ഷയില്‍ വിജയിച്ചാണ് ഷാജു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള യോഗ്യത നേടിയത്. സെയ്‌ഡോ കാന്‍ ഷിട്ടോറിയു ഏഷ്യന്‍ ചീഫ് ടെക്നിക്കല്‍ ഡയരക്ടറാണ്. കരാത്തെ കേരള അസോസിയേഷന്റെ ടൂര്‍ണമെന്റ് കമ്മീഷന്‍ ചെയര്‍മാനനും കാസര്‍കോട് ജില്ലാ കരാത്തെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. കാസര്‍കോട് നെല്ലിക്കുന്ന് കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരനാണ് ഷാജു മാധവന്‍. ഭാര്യ സിന്ധു ഷാജു കരാത്തെ കോച്ചാണ്. മകന്‍ സൂരജ്, മകള്‍ സ്മൃതി എന്നിവര്‍ കരാത്തെ, തൈക്വണ്ടോ താരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page