കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; നാല് പേരിൽ നിന്നായി രണ്ടര കോടിയുടെ സ്വർണ്ണം പിടികൂടി   

കോഴിക്കോട് : ശരീരത്തിനുള്ളിൽ വെച്ച് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ടര കോടി രൂപ വിലമതിക്കുന്ന നാലരക്കിലോഗ്രാം സ്വർണ്ണം കരിപ്പൂരിൽ എയർ കസ്റ്റംസ്  ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ബുധനാഴ്ച രാത്രിയും വ്യാഴം  രാവിലെയുമായി  ദുബായിൽ നിന്നും ഷാർജയിൽ നിന്നും എത്തിയ   നാലു യാത്രക്കാരിൽ നിന്നുമാണ് 4580 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടിയത്. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ  പാലക്കാട്‌ കൂറ്റനാട് സ്വദേശിയായ   പുത്തൻവളപ്പിൽ റിഷാദിൽ (32) നിന്നും  1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും,  എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലെത്തിയ വയനാട് മാനന്തവാടി സ്വദേശിയായ മുഹമ്മദ്‌ ഷാമിലിൽ (21) നിന്നും 850 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം തവനൂർ സ്വദേശിയായ ചോമയിൽ മുഹമ്മദ്‌ ഷാഫിയിൽ(41)  നിന്നും 1537 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂലുകളും,  ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂർ ഷിഹാബുദീനിൽ (38) നിന്നും 1159 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ്  ഈ കേസുകളിൽ  മറ്റു തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണവും കരിപ്പൂരിൽ പിടികൂടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page