Category: Local News

ഇന്ദിരാ നഗറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 64 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടി; പ്രതി മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കാസർകോട്: ഇന്ദിരാ നഗറിൽ വിൽപ്പനക്കായി എത്തിച്ച 64.8 ലിറ്റർ കർണാടക നിർമ്മിത വിസ്കി മദ്യം പിടികൂടി. പരിശോധനയ്ക്കിടെ പ്രതി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആണ് കാസർകോട് റേഞ്ച് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇൻസ്പെക്ടർ

കാഞ്ഞങ്ങാട് പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്‌കൂളിനു സമീപത്തെ ആശുപത്രിയില്‍നിന്നുള്ള ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ച് 38 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ അന്വേഷണം നടത്തി

കാര്‍ഗിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നീര്‍ച്ചാല്‍ കാര്‍ഗിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബേള, കുഞ്ചാര്‍ ഹൗസിലെ കെ.എ ഇബ്രാഹിം ഇഷ്ഫാഖിനെയാണ് ബദിയഡുക്ക എസ്.ഐ. എന്‍.അന്‍സാര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 5.93 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.ബദിയഡുക്ക

വന്യമൃഗഭീഷണി; ജനജാഗ്രതാ സമിതികള്‍ വിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ നിയമ സഹായ അതോറിറ്റി

കാസര്‍കോട്: വന്യമൃഗ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനജാഗ്രതാ സമിതി യോഗങ്ങള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ നിയമ സഹായ അതോറിറ്റി യോഗമാണ് ഇത്

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക; കാഞ്ഞങ്ങാട്ട് 50 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍കോട്: ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. അവശരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ഹൊസങ്കടി രാജധാനി ജ്വല്ലറി കൊള്ള; രണ്ട് കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍

കാസര്‍കോട്: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശികളും കുപ്രസിദ്ധ കവര്‍ച്ചക്കാരുമായ മുഹമ്മദ് ഇസ്മയില്‍ (52), മുഹമ്മദ് ഗോസ് (41) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ്

വീടു കയറ്റം പതിവാക്കിയ ഉടുമ്പ് രമേശന്‍ കാസര്‍കോട്ട് പിടിയില്‍; വലയിലായത് നൂറോളം കേസുകളിലെ പ്രതി

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഉടുമ്പ് രമേശന്‍ (36) കാസര്‍കോട്ട് അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ എസ്.ഐ അഖിലിന്റെ നേതൃത്വത്തില്‍ പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. പാലക്കാട്, പറളി, മുത്തന്‍തറവാളയം, അഞ്ചാം മൈല്‍, എടത്തറ സ്വദേശിയാണ് ഉടുമ്പ്

സിപിഎം നേതാവ് മജ്ബയലിലെ എം ജഗന്നാഥ അന്തരിച്ചു

കാസര്‍കോട്: മീഞ്ച പഞ്ചായത്ത് മുന്‍ സെക്രട്ടറിയും സിപിഎം നേതാവുമായ മജ്ബയലിലെ എം. ജഗന്നാഥ(73) അന്തരിച്ചു. രോഗബാധിതനായി ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മീഞ്ച പഞ്ചായത്ത് മുന്‍ മെമ്പറായിരുന്നു. മീഞ്ച, പൈവളിഗെ പഞ്ചായത്ത്

വിവാഹമോചനക്കേസ് കൊടുക്കാന്‍ സമീപിച്ച അഭിഭാഷകനെതിരെ പീഡന പരാതി: ബാര്‍ അസോ. അന്വേഷണ കമ്മീഷനെ നിയോഗിച്ചു

കാസര്‍കോട്: വിവാഹമോചനക്കേസ് കൊടുക്കാന്‍ സമീപിച്ച അഭിഭാഷകന്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെക്കുറിച്ചന്വേഷിക്കാന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗമാണ് സമിതി രൂപീകരിച്ചത്. അഡ്വ. എ ഗോപാലന്‍ നായരാണ് സമിതി

ബോവിക്കാനത്തെ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; കുരുന്നുകള്‍ക്ക് പുഞ്ചിരി പകര്‍ന്ന് ജില്ലാ പൊലീസ് മേധാവിയും ആദൂര്‍ പൊലീസും

കാസര്‍കോട്: സാമൂഹ്യദ്രോഹികള്‍ തീയിട്ടതിനെത്തുടര്‍ന്ന് കളിചിരി മാഞ്ഞ കുരുന്നുകള്‍ക്ക് സാന്ത്വനവും സന്തോഷവും പകര്‍ന്ന് ആദൂര്‍ പൊലീസ്. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരം പുസ്തകങ്ങളും ക്രയോണ്‍ പെന്‍സിലുകളും നല്‍കിയപ്പോള്‍ കുട്ടികളുടെ മുഖത്ത് പുഞ്ചിരി പൂത്തു.ഏതാനും ദിവസം മുമ്പാണ് ബോവിക്കാനം

You cannot copy content of this page