ഷിറിയ ദേശീയപാതയിൽ മേൽപ്പാലം വേണം: നാട് ഒറ്റപ്പെട്ട നിലയിലെന്നു ഷിറിയ ഗ്രാമവികസന സമിതി

കുമ്പള:ഷിറിയയിൽ ദേശീയപാതക്കു മേൽപ്പാലം പണിയണമെന്നു ഷിറിയ ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരി 9നു ഷിറിയ ബത്തേരി റോഡിലെ മൊയ്തീൻ കുട്ടി സീമാൻ എന്നയാളുടെ വീടിന് തീ പിടിത്തമുണ്ടായപ്പോൾ അപകട സ്ഥലത്ത് എത്തിചേരാൻ ഫയർഫോഴ്സിനും അധികൃതർക്കും വഴിയില്ലാതെ . വളരെയധികം വിഷമിക്കേണ്ടി വന്നുവെന്നു ഷിറിയ വികസന സമിതി ഭാരവാഹികളായ അബ്ബാസ് ഓണന്ത , മഷൂദ്, മുഹമ്മദ് എന്നിവർ കുമ്പളയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടിയന്തര രക്ഷാപ്രവവർത്തനത്തിനു തടസ്സമുണ്ടായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി, എം.പി, എം.എൽ. എമാർ, ജില്ലകളക്ടർ എന്നിവരോട് വികസന സമിതി ആവശ്യപ്പെട്ടു. ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിച്ചതോടെ ഷിറിയ ഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഷിറിയ തീരദേശത്തേക്ക് കിഴക്ക് ഭാഗത്തുള്ളവർക്ക് എത്താനും തിരിച്ചുപോകാനും വലിയ പ്രയാസം ഉണ്ട് . കുട്ടികൾക്ക് സ്കൂളിലെത്താനുള്ള സംവിധാനം പോലും അടഞ്ഞു കിടക്കുകയാണ്.ഇതിനൊരു പരിഹാരമായി മേൽ പാലം വേണമെന്ന്സമതി ആവർത്തിച്ചാവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page