യുഡിഎഫ് അധികാരത്തിൽ വന്നാൽ അമ്പലക്കള്ളന്മാരെ പിടിച്ചു കെട്ടും :കെസി വേണുഗോപാൽ

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ അമ്പലക്കള്ളന്മാരെ പിടിച്ചു കെട്ടുകയായിരിക്കും ആദ്യത്തെ പണിയെന്ന് എ. ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു .കുമ്പളയിൽ യുഡിഎഫിന്റെ പുതുയുഗ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . യാത്ര മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ സംസ്ഥാനത്തെ ഇടതു സർക്കാരിനെ പുത്തൊക്കുന്നതിൻ്റെ മന് കാഹളമുയരും.പിണറായി സർക്കാർ അമ്പലക്കള്ളന്മാർക്കെതിരെ എസ്ഐടിയെ കൊണ്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്തത് സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് വേണുഗോപാൽ പറഞ്ഞു. അതുകൊണ്ടാണ് ഓരോരുത്തർ പിന്നാലെ പിന്നാലെ ഇപ്പോൾ പുറത്തിറങ്ങി കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും മണ്ണിൽ വച്ചാണ് താനിത് പറയുന്നതന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയെ കേരളം ഉറ്റുനോക്കുന്നു. പിണറായിയെ കൊണ്ട് ജനങ്ങൾ പൊറുത്തുമുട്ടിയിരിക്കുകയാണ് ‘യുഡിഎഫ് ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും വിജയിച്ചു .ഫൈനലിൽ ജയിക്കും എന്നതിൽ സംശയമൊന്നുമില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണം കാഴ്ചവയ്ക്കും. കാലത്തിനൊപ്പം മാറാനുള്ള കേരളത്തിൻറെ മോഹത്തെ 10 വർഷമായി പിണറായി സർക്കാർ കെട്ടിയിട്ടിരിക്കുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സമാധാനവും സുതാര്യവുമായ വികസന ക്ഷേമ പദ്ധതികൾ നാടിനു സമർപ്പിക്കും. അയ്യപ്പൻറെ സ്വർണ്ണം കട്ട വരെയും പാർട്ടി കള്ളന്മാരെയും സംരക്ഷിക്കുകയും വച്ചുപുറുക്കിപ്പിക്കുകയും ചെയ്യുന്ന ഇടത് ഭരണം നാടിന് ശാപമായി കഴിഞ്ഞു .സംസ്ഥാനത്തു പണമില്ലാത്തതുകൊണ്ടാണ് വികസനം മുരടിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് വേണുഗോപാൽ പരിഹസിച്ചു.

പണമില്ലാത്തതുകൊണ്ടല്ല, ഉള്ള പണമെല്ലാം കട്ടുമാറ്റുന്നത് കൊണ്ടാണ് പാർട്ടിയും പാർട്ടി നേതാക്കളും തടിച്ചുകഴുക്കുകയും കേരളം ശുഷ്കമാവുകയും ചെയ്യുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ആന്റണിയും കരുണാകരനും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന വികസന പദ്ധതികൾ അല്ലാതെ കേരളത്തിൽ എന്ത് പദ്ധതിയാണ് പത്തുവർഷമായി നടന്നിട്ടുള്ളതെന്നു നിയമസഭയിൽ താൻ ചോദിച്ചപ്പോൾ 10 വർഷമായി ഭരണം കൊണ്ട് കേരളത്തെ മുടിച്ച മുഖ്യമന്ത്രി ബ ബ്ബ ബ്ബ , ബബ്ബബ്ബ എന്നാണ് മറുപടി പറഞ്ഞതെന്ന് തുടർന്ന് സംസാരിച്ച മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. കെപിസിസി പ്രസിഡൻറ് സണ്ണിജോസഫ് ആധ്യക്ഷ്യം വഹിച്ചു. യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്, ഘടക കക്ഷി നേതാക്കന്മാർ പ്രസംഗിച്ചു .തുടർന്ന് കാസർകോട്ട് ജാഥയ്ക്ക് സ്വീകരണം നൽകുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page