ബിജെപിയെ കാട്ടി വോട്ട് തട്ടുന്ന തന്ത്രം ഇനി നടക്കില്ല:മഞ്ചേശ്വരത്തും നേമത്തും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ഇടതു-വലതു മുന്നണികൾ തയ്യാറുണ്ടോ:എസ്ഡിപിഐ

തൃക്കരിപ്പൂര്‍: ബിജെപിയെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഇരു മുന്നണികള്‍ക്കും ആത്മാര്‍ത്ഥയില്ലെന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാണിച്ച് വോട്ട് തട്ടാമെന്ന് ആരും കരുതേണ്ടെന്നു അദ്ദേഹം മുന്നറിയിച്ചു.എസ്ഡിപിഐ വോട്ട് ഭിന്നിപ്പിക്കുന്നു എന്ന് പറയുന്നവര്‍ ചുരുങ്ങിയത് മഞ്ചേശ്വരത്തും നേമത്തുമെങ്കിലും പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറുണ്ടോ എന്നു അൻസാരി ആരഞ്ഞു.എസ്ഡിപിഐ തൃക്കരിപ്പൂര്‍ മേഖലാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എംടിപി റഫീക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ് പി ലിയാക്കത്തലി, ജില്ലാ സെക്രട്ടറി യു ഷരീഫ്, ജില്ലാ കമ്മിറ്റി അംഗം സിടി സുലൈമാന്‍, വനിതാ വിഭാഗം ജില്ലാ ജന സെക്രട്ടറി റൈഹാന അബ്ദുല്ല, മണ്ഡലം സെക്രട്ടറി അസ്ലം വിപി, അബ്ദുള്ള ഹാജി, ലിയാക്കത്ത് എജി, ഇസ്ഹാഖ് പിഎം പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page