പുതുയുഗയാത്രയെ യാത്രയയ്ക്കാനൊരുങ്ങി കുമ്പള; ആവേശഭരിതരായി യു ഡി എഫ് അണികള്‍

കാസര്‍കോട്: യു ഡി എഫിന്റെ പുതുയുഗയാത്രയെ ആവേശകരമായി യാത്ര അയക്കുന്നതിനു കുമ്പള തയ്യാറെടുത്തു. വൈകിട്ട് നാലുമണിക്കു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യാത്ര എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഫ്‌ളാഗ് ഓഫ് ചെയ്യും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന യാത്ര സംസ്ഥാനത്തെ ഭരണ കാര്യങ്ങളും പൊതുമുതല്‍ക്കൊള്ളയും നിയമ നടപടികളിലുമുള്ള പക്ഷപാതവും നിയമവിരുദ്ധവുമായ നടപടികളുമൊക്കെ ജനങ്ങളെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്താനാണ് ലക്ഷ്യമാക്കുന്നത്. യാത്രയുടെ ഉദ്ഘാടന ചടങ്ങ് ആവേശകരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പ്രവര്‍ത്തകര്‍ ഏതാണ്ടു പൂര്‍ത്തിയാക്കി കഴിഞ്ഞു. മറ്റു സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു.


ചടങ്ങിനു മുന്നോടിയായി ജാഥാക്യാപ്ടന്‍ വി ഡി സതീശന്‍ കൊല്ലൂരില്‍ രാവിലെ പ്രാര്‍ത്ഥന നടത്തി. യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ലീഗ് നേതാവ് പി കെ കുഞ്ഞിലിക്കുട്ടി, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുന്നണി ഏകോപന സമിതി കണ്‍വീനര്‍ അഡൂര്‍ പ്രകാശ്, ഘടകകക്ഷി നേതാക്കളായ ഷിബു ബേബി ജോണ്‍, ദേവരാജന്‍, സി പി ജോണ്‍, അനൂപ് ജേക്കബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനനത്തിനു ശേഷം കാസര്‍കോട്ട് സ്വീകരണയോഗം ഉണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page