മൊഗ്രാൽ പുത്തൂർ ജി.യു.പി. സ്‌കൂളിന് കോലാത്തൊട്ടി മമ്മിച്ച തറവാട് കവാടം നിർമ്മിച്ചു നൽകി

കാസർകോട്: ചെമ്മനാട് കോലാത്തൊട്ടി കെ.ടി മമ്മിച്ച തറവാട് മൊഗ്രാൽ പുത്തൂർ ജി.യു.പി. (ഉജീർക്കര) സ്‌കൂളിന് കവാടം നിർമ്മിച്ചു നൽകി. 1926 ൽ ആരംഭിച്ച സ്ക്കൂളിന്റെ നൂറാം വാർഷികാ ഘോഷത്തിൻ്റെ ഭാഗമായാണ് തറവാട് രണ്ട് ലക്ഷം രൂപ ചിലവിൽ കവാടം നിർമ്മിച്ച് നൽകിയത്. മുൻ മന്ത്രി സി.ടി അഹമ്മദ് അലി ഉൽഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സനും കെ.ടി.എം.ടി അംഗവുമായ ഷാഹിന സലീം കവാടം സ്കൂളിന് സമർപ്പിച്ചു.ഗേറ്റ് ഡിസൈൻ ചെയ്ത കുടുംബംഗാമായ ഫാത്തിമ ഷിഫയ്ക്ക് മെമൻ്റോസമ്മാനിച്ചു. കെ.ടി.എം.ടി ചെയർമാൻ കെ.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർഫാന നജീബ് മുഖ്യാതിഥിയായിരുന്നു. പങ്കെടുത്തു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ സൈനുദ്ദീൻ, മെമ്പർ ജമാൽ, പി.ടി.എ പ്രസിഡന്റ് സിറാജ് മുപ്പ, പി.ടി.എ.വൈസ് പ്രസിഡന്റ് രമേശ് എം, ഹെഡ്മിസ്ട്രസ് വിമല കുമാരി. ഡി , കെ.ടി.എം.ടി ജനറൽ കൺവീനർ ശാമിൽ കെ.ടി, ട്രഷറർ കെ.ടി നിയാസ്, വൈസ് ചെയർമാൻ ബഷീർ കെ.ടി ,കോ ഓഡിനേറ്റർ ജലീൽ പാലോത്ത് കൺവീനർ സി.എച്ച് സാജു പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page