സീതാംഗോളി രാജീവ് കോളനിയിലെ ഇച്ചാദു എംഡിഎംഎയുമായി അറസ്റ്റില്‍

കുമ്പള: സീതാംഗോളി രാജീവ് കോളനിയിലെ ഇച്ചാദു എന്ന അബ്ദുല്‍ നിസാറിനെ(24) 2.22ഗ്രാം എംഡിഎംഎ യുമായി കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍ അറസ്റ്റു ചെയ്തു. പ്രതിയുടെ പാന്റ്‌സിന്റെ പോക്കറ്റിലെ സിഗരറ്റ് കൂടില്‍ പോളിത്തീന്‍ കവറിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ഒരു പൈപ്പും 500 രൂപയും രണ്ടു ഐ ഫോണുകളും പ്രതിയില്‍ നിന്നു കണ്ടെടുത്തു.
പൊലീസ് പട്രോളിംഗിനിടെ മുഗു ഹാളിനടുത്തെത്തിയ പൊലീസിനെ കണ്ട് ബൈക്കിനു മുകളില്‍ ഇരിക്കുകയായിരുന്ന ഇച്ചാദു അടുത്ത കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയതെന്നു പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകമയക്കുമരുന്നും മറ്റും പിടികൂടിയത്. ഇച്ചാദുവിനെയും മയക്കുമരുന്നും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇച്ചാദുവിനെ അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page