Category: Latest

ബസില്‍ കടത്തുകയായിരുന്ന 30 കിലോ ചന്ദനവുമായി കുണ്ടാര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കര്‍ണ്ണാടക ബസില്‍ കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 30 കിലോ ചന്ദനം മഞ്ചേശ്വരം എക്്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിച്ചു. ചന്ദനത്തിന്റെ ഉടമ ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീ(38)നെ എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

നീലേശ്വരം ചിറപ്പുറം സ്വദേശി ദുബൈയില്‍ അന്തരിച്ചു

നീലേശ്വരം: ചിറപ്പുറം സ്വദേശി ദുബൈയില്‍ അന്തരിച്ചു.ആലിന്‍ കീഴിലെ സ്വകാര്യ ബീഡി കോണ്‍ട്രാക്ടര്‍ കുഞ്ഞഹമ്മദ്- ദൈനബി ദമ്പതികളുടെ മകന്‍ അഷറഫ് (50) ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. നേരത്തെ നീലേശ്വരത്തും

ഉണ്ണിത്താനെതിരെ യുദ്ധം: ബാലകൃഷ്ണന്‍ പെരിയ

കാസര്‍കോട്: തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് ഏകപക്ഷീയമായ നടപടിയാണെന്ന് കെപിസിസി സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. പല പാര്‍ട്ടിക്കാരും തന്നെ ക്ഷണിച്ചു. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കുമില്ല. കോണ്‍ഗ്രസില്‍ത്തന്നെ അടിയുറച്ച് നില്‍ക്കും. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ യുദ്ധം

അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ മുഖ്യപുരോഹിതന്‍ അന്തരിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ പ്രധാന പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. ഏതാനും ദിവസമായി അസുഖബാധിതനായിരുന്നു. അന്ത്യകര്‍മ്മം മണികര്‍ണികഘട്ടില്‍ നടക്കും. മഹാരാഷ്ട്ര സോലാപൂര്‍ നിവാസിയാണ്. കുടുംബം തലമുറകളായി

വിദ്യാര്‍ത്ഥിനി ബസില്‍ കുഴഞ്ഞ് വീണു മരിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിനിയും വിളയാങ്കോട് എം.ജി.എം കോളേജ് ബിഫാം വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്തുല്‍ സി.ടി ഷസിയ (19)യാണ് മരിച്ചത്. രാവിലെ കോളേജ് ബസില്‍ കോളേജിലേക്ക് പുറപ്പെട്ട ഷസിയ കീച്ചേരിയില്‍ വച്ച് ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യാശുപത്രിയില്‍

അതിതീവ്രമഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലപ്പുറത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കല്യോട്ട് ഇരട്ടക്കൊലക്കേസ്; കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെ നാലു നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ച നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡണ്ട്, രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ,

മോഷണം പോയ സൈക്കിള്‍ കണ്ടെത്താനായില്ല; പുതിയ സൈക്കിള്‍ വാങ്ങി നല്‍കി പൊലീസ്, അഭിജിത്തും മാതാവും ഹാപ്പി

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ഗവ. സ്‌കൂളിലെ എട്ടാംക്ലാസിലെ അഭിജിത്ത് ഇനി സ്‌കൂളിലേക്ക് പറക്കും. ഹൊസ്ദുര്‍ഗ് പൊലീസ് വാങ്ങി നല്‍കിയ പുത്തന്‍ സൈക്കിളില്‍. കല്ലൂരാവിയിലെ ശ്രീജയുടെ മകനാണ് അഭിജിത്ത്. സ്വന്തമായി ഉണ്ടായിരുന്ന സൈക്കിള്‍ ആരോ മോഷ്ടിച്ചു

കൈകഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; വൃദ്ധമാതാവിന്റെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വൃദ്ധമാതാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം, കടയ്ക്കലിലെ 67കാരിയാണ് മകന്റെ അക്രമത്തിന് ഇരയായത്. മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് കോട്ടുക്കല്‍ സ്വദേശിയായ നസ്‌റുദ്ദീനെ പൊലീസ്

കണ്ണൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; പരിശോധന തുടരുന്നു

കണ്ണൂര്‍: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കുന്നതിനിടയില്‍ വയോധികന്‍ ബോംബു പൊട്ടി മരിച്ച സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച പരിശോധന തുടരുന്നു. കൂത്തുപറമ്പ് മാങ്ങാട്ടിടം, കിണറ്റിന്റെവിടയില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ആവിലാട് റോഡിലെ

You cannot copy content of this page